Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 100 Crore

Thiruvananthapuram

വി​നോ​ബാ നി​കേ​ത​ൻ വി​ക​സ​നം: 100 കോ​ടി​ രൂപയു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ

നെ​ടു​മ​ങ്ങാ​ട് : വി​നോ​ബാ നി​കേ​ത​ൻ ആ​ശ്ര​മം വി​ക​സ​ന​ത്തി​ന് 100 കോ​ടി രൂ​പ​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ. ആ​ശ്ര​മം സ്ഥാ​പ​ക പ​രി​വ്രാ​ജി​ക എ.​കെ. രാ​ജ​മ്മ​യു​ടെ സ​മാ​ധി മ​ണ്ഡ​പം ശാ​ന്തി​ഘ​ട്ടാ​യി ഉ​യ​ർ​ത്താ​നും ആ​ശ്ര​മ പ​രി​സ​ര​ത്തു​ള്ള ഗാ​ന്ധി​ജി​യു​ടെ​യും വി​നോ​ബാ ഭാ​വെ​യു​ടെ​യും ഓ​ർ​മ​ക​ൾ പു​തു​ക്കു​ന്ന ഹി​സ്റ്റോ​റി​ക്ക​ൽ മ്യൂ​സി​യം ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത് ആ​ധു​നി​ക​വ​ത്ക​രി​ക്കാ​നും ആ​ശ്ര​മ​വ​ള​പ്പ് വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ക്കാ​നും മാ​സ്റ്റ​ർ പ്ലാ​നി​ൽ നി​ർ​ദേ​ശ​മു​ണ്ട്.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ആ​ശ്ര​മം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​നോ​ബാ നി​കേ​ത​ൻ ആ​ശ്ര​മം പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ബി.​എ​സ്. ശ്രീ​നി​ധി -പ്ര​സി​ഡ​ന്‍റ്, എ​സ്.​അ​ഹ​ല്യ - സെ​ക്ര​ട്ട​റി, ബി.​എ​സ്. ലേ​ഖ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എ​സ്.​അ​നു​മോ​ൾ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഡോ. ​പി.​ജി. ല​ത, ഗോ​പി​ക ലിം, ​ദീ​പാ സി. ​നാ​യ​ർ, ശോ​ഭ​ന ബാ​ബു​രാ​ജ്, ആ​ശാ റാ​ണി, ദീ​പാ ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​ണ്. ആ​ശ്ര​മ വാ​ർ​ഷി​ക പൊ​തു​യോ​ഗം 30ന് ​തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ​യി​ൽ സം​ഘ​ടി​പ്പി​ക്കും.

Latest News

Corehub Up